കാനഡയിലെ 25 പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തുവിട്ടു; ബോലോ ലൈനപ്പ് കോണ്‍ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചു 

By: 600002 On: Apr 24, 2024, 10:02 AM

 

 

ടൊറന്റോ പോലീസ് സര്‍വീസ്, ബോലോ പ്രോഗ്രാം, ടൊറന്റോ ക്രൈം സ്‌റ്റോപ്പേഴ്‌സ് എന്നിവ സംയുക്തമായി 25 ഓളം പിടികിട്ടാപ്പുള്ളികളുടെ പുതുക്കിയ ലിസ്റ്റ് പുറത്തുവിട്ടു. എഡ്മന്റണ്‍ പോലീസ് സര്‍വീസ് അന്വേഷിക്കുന്ന കൊലപാതക കേസിലെ രണ്ട് പിടികിട്ടാപ്പുള്ളികളായ ജോസഫ് ച്‌ലാല, സെയ്ദ് ഉസ്മാന്‍ എന്നിവരും കാനഡയിലെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഇവരെ കണ്ടെത്തുന്നതിന് 1 മില്യണ്‍ ഡോളറാണ് പ്രതിഫലമെന്ന് ബോലോ പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാക്‌സ് ലാംഗ്ലോയിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, കുറ്റവാളികളെ പിടികൂടാനായി പോലീസിനെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 'ബോലോ ലൈനപ്പ് കോണ്ടസ്റ്റ്'  എന്ന പേരില്‍ പുതിയ സംരംഭവും ലാംഗ്‌ലോയിസ് പ്രഖ്യാപിച്ചു. 

വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന 18 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ കനേഡിയന്‍ പൗരന്മാര്‍ക്കും പിടികിട്ടാപ്പുള്ളികളെ പിടികൂടാന്‍ സഹായിക്കാമെന്നും പ്രതിഫലം നേടാമെന്നും അദ്ദേഹം വ്യക്തമാക്കി. 
10,000 ഡോളറിന്റെ ട്രാവല്‍ വൗച്ചര്‍, Mac Book Airs, Playstation 5 കണ്‍സോള്‍സ്, iPads, ഗിഫ്റ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 

ബോലോ ലൈനപ്പ് കോണ്‍ടെസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബോലോ പ്രോഗ്രാം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.