കാല്‍ഗറിയില്‍ ഹലാല്‍ ഫുഡ്, ഗ്രോസറി സ്‌റ്റോറുകള്‍ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അടച്ചുപൂട്ടി 

By: 600002 On: Apr 23, 2024, 12:42 PM

 


കാല്‍ഗറിയില്‍ നിരവധി ഹലാല്‍ ഫുഡ് സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റോറുകളില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് ഏപ്രില്‍ 19നാണ് അടച്ചുപൂട്ടല്‍ ഉത്തരവ് പ്രഖ്യാപിച്ചത്. ചില സ്ഥാപനങ്ങളില്‍ പാറ്റകളെ കണ്ടെത്തിയതായും ചില സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയതായി എഎച്ച്എസ് അറിയിച്ചു. 

അതേസമയം, സതേണ്‍ ആല്‍ബെര്‍ട്ടയില്‍ നിയമവിരുദ്ധമായ കന്നുകാലി വളര്‍ത്തലും ഇടപാടുകളും ആടുകളുടെയും മറ്റ് മൃഗങ്ങളുടെയും അനധികൃത കശാപ്പും സംബന്ധിച്ച് ആര്‍സിഎംപിയുടെ ലൈവ്‌സ്റ്റോക്ക് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഭക്ഷണങ്ങളെല്ലാം അംഗീകൃത ഉറവിടത്തില്‍ നിന്നുള്ളതാണെന്നും എല്ലാ ഭക്ഷ്യ വിതരണക്കാരുടയും ഒരു ലിസ്റ്റ് നല്‍കാനും രേഖാമൂലമുള്ള തെളിവ് നല്‍കാനും ഉടമകളോട് എഎച്ച്എസ് നിര്‍ദ്ദേശിച്ചു. 

അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍: 

.Shawdesi Foods & Catering, 55 Westwinds Crescent N.E., Unit 127;
.Shawdesi Bazaar, 55 Westwinds Crescent N.E., Unit 131;
.Bismillah Meat and Grocery, 4250 109 Avenue N.E., Unit 4110;
.Mustafa Madani Halal Meat and Groceries, 7 Westwinds Cres. N.E., Unit 109;
.Maher Fresh Halal Meat, 3517 17 Avenue SE, Unit 101; 
.Cadalow Halal Meat / Alta Halal Meat(opens in a new tab), 6426 36 Street NE, Units 150 & 155.

 

ഉത്തരവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എഎച്ച്എസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.