ഒന്റാരിയോയില്‍ ഇലക്ട്രിക് വാഹന, ബാറ്ററി പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നതായി ഹോണ്ട കാനഡ 

By: 600002 On: Apr 23, 2024, 11:17 AM

 

 

ഒന്റാരിയോയിലെ അലിസ്റ്റണിലുള്ള ഓട്ടോ മാനുഫാക്ച്വറിംഗ് ഫെസിലിറ്റിക്ക് സമീപം ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയുമായി ഹോണ്ട കാനഡ. ഈ പ്ലാന്റില്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത് സംബന്ധിച്ച് ഫെഡറല്‍, ഒന്റാരിയോ സര്‍ക്കാരുകള്‍ ഈ ആഴ്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഫോക്‌സ്‌വാഗണ്‍ കരാറിന്റെ ഇരട്ടി വലുപ്പമുള്ള പുതിയ കരാറിനെക്കുറിച്ച് ഈ ആഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ഫസ്റ്റ് നേഷന്‍സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. 

ഫോക്‌സ്‌വാഗനും വിന്‍ഡ്‌സറിലെ സ്‌റ്റെല്ലാന്റിസ് എല്‍ജി പ്ലാന്റിനും പിന്നാലെ ഒന്റാരിയോയില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റാണ് ഹോണ്ട കാനഡയുടേത്. ഹോണ്ട കരാറില്‍ ബാറ്ററികള്‍ക്കായുള്ള കാഥോഡ്, സെപ്പറേറ്റ്‌സ് എന്നിവയുടെ രണ്ട് പ്രധാന പാര്‍ട്‌സ് സപ്ലൈയേഴ്‌സും ഉള്‍പ്പെടുന്നു. ഈ ഫെസിലിറ്റികളുടെ ലൊക്കേഷനുകള്‍ പിന്നീട് പ്രഖ്യാപിക്കും.