ഇന്ത്യയിൽ ആപ്പിൾ ഇഫക്ട്, നേടിയത് കോടികൾ

By: 600007 On: Apr 22, 2024, 3:27 PM

 

രാജ്യത്ത് മികച്ച മുന്നേറ്റവുമായി ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്റ്റോറുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം 190-210 കോടി രൂപ വരുമാനമാണ് ഇരു സ്റ്റോറുകളും നേടിയത്. ലോകമെമ്പാടുമുള്ള ആപ്പിളിന്റെ മികച്ച റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ രണ്ട് സ്റ്റോറുകളും ഇടം നേടി. പ്രതിമാസം സ്ഥിരമായി 16-17 കോടി രൂപ വീതം വിൽപ്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് മുംബൈയിലും  രണ്ട് ദിവസത്തിന് ശേഷം ന്യൂഡൽഹിയിലും ആപ്പിൾ   സ്റ്റോറുകൾ ആരംഭിച്ചിരുന്നു. ആപ്പിളിന്റെ സിഇഒ ടിം കുക്ക്, ഉദ്ഘാടനത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോറുകൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകളിലാണ് കമ്പനി. ഇന്ത്യ പോലെയുള്ള ഒരു വിപണിയിൽ വെറും രണ്ട് സ്റ്റോറുകൾ കൊണ്ട് സന്തുഷ്ടരല്ലെന്നും, തീർച്ചയായും വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.