യുവാക്കളെ സ്വാധീനിക്കാന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവേഴ്‌സിന്റെ സഹായം തേടി ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Apr 22, 2024, 12:39 PM

 

 

സോഷ്യല്‍മീഡിയ വഴി വിവരങ്ങള്‍ ഉപയോഗിക്കുന്ന കൗമാരക്കാരെയും യുവാക്കളെയും മറ്റുള്ളവരെയും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ലിബറല്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സിനെ സ്വീകരിക്കുന്നു. ടിക് ടോക്, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റീല്‍സ് തുടങ്ങിയവ പോലുള്ള വീഡിയോ ചെയ്യുന്നവരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇന്‍ഫ്‌ളുവേഴ്‌സിന്റെ വീഡിയോയിലൂടെ യുവാക്കളെ സ്വാധീനിക്കാന്‍ സാധിക്കുന്നയാളുകളെയാണ് സര്‍ക്കാര്‍ നോട്ടമിടുന്നത്. 

ഇപ്പോള്‍ ചെറുപ്പക്കാരില്‍ മിക്കവരും വാര്‍ത്തകളോ മറ്റ് വാര്‍ത്താ അധിഷ്ഠിത പരിപാടികളോ കാണാറില്ല. അവര്‍ പരമ്പരാഗത മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ധനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ രണ്ട് ഫെഡറല്‍ ബജറ്റുകളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച 27കാരിയായ റെനി ഒഡെറ്റോയിന്‍ ബോ പറയുന്നു. സോഷ്യല്‍മീഡിയകളില്‍ വരുന്ന വീഡിയോകളാണ് പ്രധാനമായും അവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതെന്നും റെനി പറഞ്ഞു. 

അതേസമയം, പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ ഓഫീസോ പ്രധാനമന്ത്രിയുടെ ഓഫീസോ തയാറായിട്ടില്ല. എന്നാല്‍ ബജറ്റിന് മുമ്പുള്ള ആഴ്ചകളില്‍ ടൊറന്‍രോയിലെ ഭവന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ പരിപാടികളിലേക്ക് ക്ഷണിക്കുമ്പോള്‍ ഇന്‍ഫ്‌ളുവേഴ്‌സിന് പണം നല്‍കുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ബജറ്റിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ ഇന്‍ഫ്‌ളുവേഴ്‌സിനെ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കും. ബജറ്റിനെക്കുറിച്ചുള്ള ഉള്ളടക്കള്‍ നിര്‍മിക്കുന്ന ക്രിയേറ്റര്‍മാര്‍ യുവാക്കള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.