ജാസ്പര്‍ അവന്യുവില്‍ കാര്‍ജാക്കിംഗിനിടെ കാറിടിപ്പിച്ച് പരുക്കേല്‍പ്പിച്ച ഉടമ ഗുരുതരാവസ്ഥയില്‍; മോഷ്ടാവിനായി തിരച്ചില്‍  

By: 600002 On: Apr 22, 2024, 12:08 PM

 


ജാസ്പര്‍ അവന്യുവില്‍ കാര്‍ ജാക്കിംഗിനിടെ കാറിടിപ്പിച്ച് പരുക്കേല്‍പ്പിച്ച ഉടമയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30 ഓടെ 118 സ്ട്രീറ്റിന് സമീപമുള്ള റെസ്‌റ്റോറന്റിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് അജ്ഞാതന്‍ ജീപ്പ് ചെറോക്കി എസ്‌യുവി മോഷ്ടിച്ചു. എസ്‌യുവിയുടെ ഉടമയായ 26 കാരനെ ഇടിച്ചിട്ട് കാറുമായി ജാസ്പര്‍ അവന്യുവിന് കിഴക്ക് ദിശയിലേക്ക് പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവം ഒറ്റപ്പെട്ടതാണെന്നും കാര്‍ മോഷ്ടാവും ഉടമയും തമ്മില്‍ പരിചയമുള്ളവരായിരിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച കാറിന്റെ മോഡല്‍, ലൈസന്‍സ്‌പ്ലേറ്റ് എന്നിവ വ്യക്തമായിട്ടില്ല. മോഷണം സംഭവിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ 780-423-4567 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.