കാല്‍ഗറിയിലെ റെഡ്‌സ്‌റ്റോണില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; ഒരാളെ കസ്റ്റഡിയിലെടുത്തു 

By: 600002 On: Apr 22, 2024, 11:28 AM

 

 

നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ കമ്മ്യൂണിറ്റിയായ റെഡ്‌സ്‌റ്റോണില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച റെഡ്‌സ്‌റ്റോണ്‍ കോമണ്‍ എന്‍.ഇ യുടെ 100 ബ്ലോക്കിലുള്ള വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 9.20 ഓടെ വിവരമറിഞ്ഞെത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തുന്നത്. ചില ആരോഗ്യ പ്രശ്‌നങ്ങളുള്ള സ്ത്രീ അവശനിലയിലാണെന്നറിഞ്ഞാണ് പോലീസ് എത്തിയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് മരണമടഞ്ഞു. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. 

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കരുതിയ പോലീസ് അന്വേഷണത്തിനൊടുവില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.