കനേഡിയന്‍ പൗരന്മാര്‍ റെന്റ് പേയ്‌മെന്റുകള്‍ ക്രെഡിറ്റ് സ്‌കോറില്‍ കണക്കാക്കണം: നിര്‍ദ്ദേശവുമായി ജസ്റ്റിന്‍ ട്രൂഡോ; സമ്മിശ്ര പ്രതികരണം

By: 600002 On: Apr 22, 2024, 8:30 AM

 


ആളുകളുടെ റെന്റ് പേയ്‌മെന്റുകള്‍ ക്രെഡിറ്റ് സ്‌കോറുകളിലേക്ക് കണക്കാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശത്തിന് കനേഡിയന്‍ പൗരന്മാരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. യുവാക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്‌കോറുകള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഭവന വിപണിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതാണ് മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ച പുതിയ കനേഡിയന്‍ റെന്റേഴ്‌സ് ബില്‍ ഓഫ് റൈറ്റ്‌സ്. പുതിയ നിര്‍ദ്ദേശ പ്രകാരം, ഒരു യൂണിറ്റിന്റെ വാടകനിരക്ക് കൃത്യമായി വിശദീകരിക്കുമെന്നതിനാല്‍ വാടകക്കാര്‍ക്ക് ഉചിതമായി വിലപേശാന്‍ സാധിക്കും. ക്രെഡിറ്റ് ബ്യൂറോകള്‍ അവരുടെ ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുമ്പോള്‍ വാടകക്കാരന്റെ പേയ്‌മെന്റ് പരിഗണിക്കണം. അതുവഴി മോര്‍ഗേജിന് യോഗ്യത നേടാനും ഇതിലൂടെ സാധിക്കും. 

വര്‍ഷങ്ങളായി റെന്റ് പേയ്‌മെന്റ് കൃത്യമായി അടയ്ക്കുന്നുണ്ടെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോറില്‍ കണക്കാക്കണമെന്ന് ട്രൂഡോ എക്‌സിലെ പോസ്റ്റില്‍ വിശദീകരിച്ചു. എന്നാല്‍ ക്രെഡിറ്റ് സ്‌കോറുകള്‍ മാത്രമല്ല, താങ്ങാനാകാത്ത വാടക നല്‍കുമ്പോള്‍ ഡൗണ്‍പേയ്‌മെന്റിനായി ലാഭിക്കുന്നതെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു.