ആ വമ്പന്മാൻ നിലംപതിച്ചു; മോളിവുഡിന് മറ്റൊരു 150 കോടി, ആടുജീവിതത്തിന് മുന്നിൽ 2018 വീഴുമോ

By: 600007 On: Apr 21, 2024, 3:27 PM

 

 

ഒരു കാലത്ത് കോടി ക്ലബ്ബുകൾ വളരെ അപൂർവ്വം ആയിരുന്നു മലയാള സിനിമയ്ക്ക്. എന്നാൽ പുതുവർഷം പിറന്ന് മൂന്നര മാസത്തിൽ 50, 100, 150, 200 കോടി ക്ലബ്ബുകളാണ് മലയാളം കൈക്കുള്ളിൽ ആക്കിയത്. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും യാതൊരു വിട്ടുവീഴ്ചയ്ക്കും മോളിവുഡ് തയ്യാറായില്ല. അതാണ് ഈ ബ്ലോക് ബസ്റ്റർ വിജയങ്ങള്‍ക്ക് കാരണവും. കൂടാതെ ഇതര ഭാഷാ സിനിമാസ്വാദകരും മോളിവുഡ് സിനിമകളെ നെഞ്ചേറ്റി. മോളിവുഡിന്‍റെ ഈ വമ്പന്‍ വിജയത്തിന് വഴിതെളിച്ച സിനിമകളിൽ ഒന്നാണ് ആടുജീവിതം. 

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ആദ്യദിനത്തിലെ ആദ്യ ഷോ മുതൽ വിജയഭേരി മുഴക്കി. ലഭിച്ച മികച്ച മൗത്ത് പബ്ലിസിറ്റിയും തുണയായി. പിന്നീട് കണ്ടത് പൃഥ്വിരാജ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് തേരോട്ടം. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിൽ അൻപത് കോടി ക്ലബ്ബിലും ഇടംനേടിയ ആടുജീവിതത്തിന്റെ ഇതുവരെ ഉള്ള കളക്ഷൻ പുറത്തുവരികയാണ് ഇപ്പോള്‍.