കാനഡയില്‍ ഫോറിന്‍ ഗ്രോസറി ചെയിന്‍ വിപുലീകരിക്കാനുള്ള പദ്ധതിയില്‍ ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Apr 21, 2024, 9:49 AM

 


വിപണിയില്‍ മത്സരം വര്‍ധിപ്പിക്കുന്നതിനും താമസക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിനുമായി ഫെഡറല്‍ സര്‍ക്കാര്‍ കാനഡയില്‍ ഫോറിന്‍ ഗ്രോസറി ഓപ്പറേറ്ററെ തേടുന്നു. ലോബ്‌ലോ കമ്പനീസ് ലിമിറ്റഡ്, മെട്രോ ഇന്‍ക്, സോബീസ് ഇന്‍ക് എന്നീ കമ്പനികളുമായി കിടമത്സരം നടത്താന്‍ കഴിവുള്ള ഒരു ഡസന്‍ കാന്‍ഡിഡേറ്റ് കമ്പനികളുടെ ലിസ്റ്റ് ഫെഡറല്‍ സര്‍ക്കാര്‍ അവലോകനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. 

470 ഡിസ്‌കൗണ്ട് സ്‌റ്റോറുകള്‍ നടത്തുന്ന അമേരിക്കന്‍ ഗ്രോസറി ഔട്ട്‌ലെറ്റ് ഹോള്‍ഡിംഗ്‌സ് ഒഴികെ നിലവിലെ ലിസ്റ്റില്‍ 12 കമ്പനികളുണ്ട്. ഇവയില്‍ മിക്കതും കേന്ദ്രീകരിച്ചിരിക്കുന്നത് യൂറോപ്പിലാണ്. ജര്‍മ്മനി, തുര്‍ക്കി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വേ, നെതര്‍ലന്‍ഡ്‌സ് എന്നിവടങ്ങളിലാണ് ഫെഡറല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഗ്രോസറി ശൃംഖലകളുള്ളത്. 

ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട രാജ്യത്തെ മൂന്ന് ഗ്രോസറി സ്‌റ്റോറുകള്‍ക്കെതിരെ ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ഫ്രാന്‍സ്വേ ഫിലിപ്പ് ഷാംപെയ്ന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സരം കടുപ്പിക്കാന്‍ മറ്റൊരു ഫോറിന്‍ ഗ്രോസറി ശൃംഖലയെ തേടുന്നത്. 

പുതിയ ശൃംഖലകളുമായി കരാറുകള്‍ സ്ഥാപിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ പണം വാഗ്ദാനം ചെയ്യുന്നില്ലെന്നും പകരം തങ്ങളുടെ വിപണിയെ ബിസിനസ്സിന് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കോംപറ്റീഷന്‍ നിയമങ്ങള്‍ മാറ്റുകയാണെന്ന് ഷാംപെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇറ്റലിയിലെ കാപ്രിയില്‍ നടന്ന G7 മീറ്റിംഗിന് ശേഷം ഷാംപെയ്ന്‍ അടുത്തിടെ യൂറോപ്പിലുടനീളം യാത്ര ചെയ്യുകയും ഗ്രോസറി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.