എതിരാളികൾക്ക് മുന്നിൽ കട്ടയ്ക്ക്, ഒരാഴ്ചയിൽ 50കോടി ക്ലബ്ബ്; കസറിക്കേറി 'വർഷങ്ങൾക്കു ശേഷം' പിള്ളേർ

By: 600007 On: Apr 20, 2024, 1:11 PM

 

വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്ന് വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കു ശേഷം'. രണ്ടാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ട് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ തിയറ്റർ ലിസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിടുകയും ചെയ്തു. 

ഒരാഴ്ച കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച വർഷങ്ങൾക്കു ശേഷം ഇതുവരെ നേടിയത്  56.52  കോടിയാണ് എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിങ്ങിം​ഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.  ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഏപ്രിൽ 11ന് ആയിരുന്നു തിയറ്ററിൽ എത്തിയത്. 

 പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.   അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു.