വാള്‍മാര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒന്റാരിയോയില്‍ ഇന്ത്യന്‍ വംശജയ്ക്ക് 15,000 ഡോളര്‍ നഷ്ടമായി 

By: 600002 On: Apr 20, 2024, 12:29 PM

 

 

ഒന്റാരിയോയില്‍ ജോലി അന്വേഷിക്കുന്നതിനിടയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ സ്ത്രീക്ക് 15,000 ഡോളര്‍ നഷ്ടമായി. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്നും കാനഡയിലെത്തിയ ദേവാന്‍ഷി പോഡാറിനാണ് ദുരനുഭവമുണ്ടായത്. വാള്‍മാര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ദേവാന്‍ഷി പറയുന്നു. 15,000 ഡോളര്‍ ചെറിയ തുകയല്ല, തന്റെ മുഴുവന്‍ സമ്പാദ്യമായിരുന്നുവെന്ന് ദേവാന്‍ഷി കരഞ്ഞുകൊണ്ട് പറയുന്നു. 

2022 ലാണ് ദേവാന്‍ഷി ടൊറന്റോയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജോലി അന്വേഷിക്കുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ എംപ്ലോയ്‌മെന്റ് പോസ്റ്റിംഗ് കാണുകയും അപേക്ഷിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ വാള്‍മാര്‍ട്ടിന്റെ ഉല്‍പ്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുന്ന ജോലിയായിരുന്നു ഇത്. എന്നാല്‍ ഇത് ഒരു തട്ടിപ്പായിരുന്നു. ഉല്‍പ്പന്നങ്ങള്‍ വാങ്ങി പ്രൊമോട്ട് ചെയ്യുന്ന രീതിയായിരുന്നു. എന്നാല്‍ ദേവാന്‍ഷിയുടെ പക്കല്‍ നിന്നും 15,000 ഡോളര്‍ ഇതുവഴി നഷ്ടമായി. 

തട്ടിപ്പ് വാള്‍മാര്‍ട്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംഭവത്തില്‍ കമ്പനി ക്ഷമാപണം നചത്തി. തങ്ങള്‍ ഇത് സംബന്ധിച്ച് വിവരമൊന്നുമറിയില്ലെന്നും കമ്പനിയില്‍ ജോലിക്ക് careers site  ലൂടെ അപേക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കി.