ബ്ലാങ്കറ്റ് റീസോണിംഗ്: ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ഹിയറിംഗിനായി കാല്‍ഗറി തയാറെടുക്കുന്നു

By: 600002 On: Apr 20, 2024, 11:50 AM

 

 

ബ്ലാങ്കറ്റ് റീസോണിംഗുമായി ബന്ധപ്പെട്ട് കാല്‍ഗറിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ഹിയറിംഗ് ആരംഭിക്കുന്നു. രജിസ്റ്റര്‍ ചെയ്ത പൊതു പ്രാസംഗികരുടെ എണ്ണം കൂടുതലായതിനാല്‍ ഒന്നിലധികം ദിവസം പബ്ലിക് ഹിയറിംഗ് നീണ്ടുപോകോന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചവരെ 650 ലധികം പ്രാസംഗികരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും 5,500 ലധികം രേഖാമൂലമുള്ള നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പറയുന്നു. തിങ്കിളാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ഹിയറിംഗ് രാത്രി 9.30 വരെ നീണ്ടുനില്‍ക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കും. എല്ലാ ദിവസവും രാത്രി 9.30 ന് ഹിയറിംഗ് അവസാനിക്കും. 

നഗരത്തെ മുഴുവനായി പുനര്‍നിര്‍മിക്കുന്ന പദ്ധതിയാണ് ബ്ലാങ്കറ്റ് റീസോണിംഗ്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇത് ഭിന്നിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചിലര്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ പോളിസി കൊളബൊറേറ്റീവിലെ ലീ സ്റ്റീവന്‍സ് ഈ നിര്‍ദ്ദേശത്തെ അനുകൂലിക്കുന്ന 17 ഓര്‍ഗനൈസേഷനുകള്‍ക്കൊപ്പം സംയുക്തമായി അടുത്തിടെ ഒരു കത്ത് എഴുതി. വ്യത്യസ്ത തരം വീടുകള്‍, കൂടുതല്‍ അഫോര്‍ഡബിളായ വീടുകള്‍ എന്നിവ പ്രാപ്തമാക്കാന്‍ കഴിയുന്ന എന്തും വേഗത്തില്‍ വീടുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന എന്തിനെയും തങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍ഗറിയിലെ 40 ല്‍ അധികം കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടുതല്‍ താങ്ങാനാകുന്ന മാര്‍ക്കറ്റ് ഇതര ഭവന ഓപ്ഷനുകള്‍ ഇത് നല്‍കില്ലെന്ന് കത്തില്‍ പറയുന്നു. ഹിയറിംഗിന്റെ ആദ്യ ദിവസം സിറ്റി ഹാളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. 

ഹിയറിംഗില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. മീറ്റിംഗ് സിറ്റിയുടെ വെബ്‌സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യും.