40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ച് ഓസ്ട്രേലിയക്കാരി

By: 600007 On: Apr 20, 2024, 10:59 AM

 

 

ഓസ്ട്രേലിയ :40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ച ഓസ്ട്രേലിയയിൽ നിന്നുള്ള ആനി ഓസ്ബോൺ എന്ന സ്ത്രീയുടെ ഡയറ്റ് ചാർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അത്ഭുതത്തോടെ നോക്കുന്നത്. ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പുകാലത്താണ് 40 ദിവസം ആനി ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചത്. ഒരു വീഡിയോയിൽ അവർ ഈ ഓറഞ്ച് ജ്യൂസ് മാത്രം ഉൾപ്പെടുത്തിയുള്ള ഡയറ്റിനെ വിശേഷിപ്പിച്ചത് ‘അത്ഭുതകരമായ അനുഭവം’ എന്നാണ്. ശാരീരികമായും വൈകാരികമായും ആത്മീയപരമായും അത് തനിക്ക് നല്ല മാറ്റങ്ങളുണ്ടാക്കി എന്നും അവർ പറയുന്നു.

നേരത്തെ തന്നെ പഴങ്ങൾ മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് പിന്തുടർന്നിരുന്ന ആളായിരുന്നു ആനി. അതിനാൽ തന്നെ ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റ് തനിക്കൊരു പ്രശ്നമേ ആയിരുന്നില്ല എന്നാണ് അവർ പറയുന്നത്. വിവിധ പഴങ്ങളെ പരിചയപ്പെടാനുള്ള അവസരമായിരുന്നു തനിക്ക് പഴങ്ങൾ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് എന്നും അവർ പറയുന്നു. തന്റെ ഈ അനുഭവത്തെ അവർ വിശേഷിപ്പിക്കുന്നത് ‘സർവീസ് കഴിഞ്ഞ കാർ പോലെ’ എന്നാണ്.
എന്നാൽ, ഇത്തരം ഡയറ്റുകൾ വളരെ അപകടകരം കൂടിയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് ദീർഘകാലത്തേക്ക് നോക്കുമ്പോൾ ആരോഗ്യത്തെ ബാധിക്കാം എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു