ജലഉപയോഗം കുറയ്ക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ട് കാല്‍ഗറി സിറ്റി. ഇതിന്റെ ഭാഗമായുള്ള നിര്‍ദ്ദേശം ഉടനടി പ്രാബല്യത്തില്‍ വരും. കാല്‍ഗറിയില്‍ താമസിക്കുന്നവര്‍ ജലം ഉപയോഗിക്കുന്നത് സ്വമേധയാ കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് സിറ്റി. ജല ഉപയോഗം കുറയ്ക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വെള്ളം സംരക്ഷിക്കുന്നതിനുള്ള കൂടുതല്‍ വഴികള്‍ തേടുകയും ചെയ്യുന്നതായി നാച്വറല്‍ എണ്‍വയോണ്‍മെന്റ് ആന്‍ഡ് അഡാപ്‌റ്റേഷന്‍ മാനേജര്‍ നിക്കോള്‍ ന്യൂട്ടണ്‍ പറഞ്ഞു.
ബോ, എല്‍ബോ നദികളിലെ ജലവിതരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ജലഉപയോഗം കുറയ്ക്കാനുള്ള നിര്‍ദ്ദേശം വരുന്നത്. കാലാവസ്ഥാ പ്രവചനം എപ്പോഴും പരിശോധിക്കാനും മഴ പ്രതീക്ഷിക്കുന്നതിനാല്‍ നനയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതായി അധികൃതര്‍ പറഞ്ഞു. രാവിലെയോ വൈകുന്നേരമോ മാത്രം പുല്‍ത്തകിടികളില്‍ വെള്ളം നനയ്ക്കുക, ആഴ്ചയില്‍ പരമാവധി നാല് മണിക്കൂര്‍ വരെ ഔട്ട്‌ഡോര്‍ വാട്ടറിംഗ് പരിമിതപ്പെടുത്താനും സിറ്റി നിര്‍ദ്ദേശിച്ചു.
ജൂണ്‍ മാസം, സിറ്റി അതിന്റെ വാട്ടര്‍ യൂട്ടിലിറ്റി ബൈലോയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ചു.