സറി ഫെസ്റ്റിവൽ ഓഫ് ഡാൻസിൽ  മുദ്ര സ്കൂൾ ഓഫ് ഡാൻസിന് ഒന്നാം സ്ഥാനം

By: 600099 On: Apr 20, 2024, 1:33 AM

 

സറി ഫെസ്റ്റിവൽ ഓഫ് ഡാൻസിൽ  മുദ്ര സ്കൂൾ ഓഫ് ഡാൻസിന് ഒന്നാം സ്ഥാനം. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ നൃത്ത മത്സരങ്ങളിൽ  ഒന്നായ സറി  ഫെസ്റ്റിവൽ ഓഫ് ഡാൻസ് എല്ലാ വർഷവും 8500ൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന  വേദിയാണ്. 2024 ഏപ്രിൽ 13 ന് സറി  ആർട്സ് സെന്ററിൽ വെച്ച് സങ്കടിപ്പിച്ച മത്സരത്തിൽ ഇന്റർനാഷണൽ വിഭാഗത്തിൽ മറ്റു രാജ്യാന്തര നൃത്ത ഇനങ്ങളോട് മത്സരിച്ചാണ് ആണ് മുദ്രയിലെ വിദ്യാർഥികൾ പുരസ്‌കാരം കരസ്ഥമാക്കിയത്. 

സറിയിലെ തന്നെ മറ്റു പ്രമുഖ ഭരതനാട്യ നൃത്ത വിദ്യാലയങ്ങളിൽ നിന്നും മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ പ്രശസ്ത നർത്തകി ഉഷ ഗുപ്ത അടങ്ങിയ പാനലിന്റെ   വിധി നിർണ്ണയത്തിലാണ് മുദ്രയിലെ വിദ്യാർഥികൾ പ്രഥമ സ്ഥാനം കൈവരിച്ചത്. 

 

മുദ്ര സ്കൂൾ ഓഫ് ഡാൻസ് ആർട്സിറ്റിക് ഡയറക്ടർ സജ്‌ന കരീമിന്റെ ശിക്ഷണത്തിൽ നടാഷ സാജൻ,റോഷ്‌നി ഗണേഷ്, ശ്രെയ സുജീഷ്,ശ്രദ്ധ സുജീഷ്, ശ്രെയ ശ്രീഷ്കാന്ത്, യുവശ്രീ എന്നീ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഭരതനാട്യം  ഇനത്തിനാണ്  ഒന്നാം സ്ഥാനം ലഭിച്ചത്.സറി  ഫെസ്റ്റിവലിൽ ആദ്യമായി ആണ് ഒരു ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്  ഈ വിഭാഗത്തിൽ  ഇത്തരം ഒരു അംഗീകാരം ലഭിക്കുന്നത്.