എൻ എസ് എസ് ഓഫ് ബി സിയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു

By: 600099 On: Apr 20, 2024, 1:19 AM

 

എൻ എസ് എസ് ഓഫ് ബിസി യുടെ ആഭിമുഖ്യത്തിൽ 2024 ലെ വിഷു ആഘോഷങ്ങൾ ഫ്ളീറ്റ് വുഡ് കമ്മ്യൂണിറ്റി ഹാളിൽ വിപുലമായ രീതിയിൽ പ്രസിഡന്റ്‌ ശ്രീ. തമ്പാനൂർ മോഹന്റെ അധ്യക്ഷതയിൽ ആഘോഷിച്ചു. 'കുട്ടികൾക്ക് വിഷുക്കൈനീട്ടം' പരിപാടി എൻ എസ് എസ് ഓഫ് ബിസി കൂട്ടായ്മയുടെ മുതിർന്ന കാരണവരായ ശ്രീ. മാധവൻ കുട്ടി അവർകൾ നിർവഹിച്ചു.  ശ്രീ. മനീഷ് (ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, വാൻകൂവർ), ശ്രീ ജഗരൂപ് ബ്രാർ (MLA - ഫ്‌ളീറ്റ്‌വുഡ്), ഡോ. ബിജു മാത്യു (സൈക്യാട്രിസ്റ്റ്)  എന്നിവർ മുഖ്യാതിഥികളായിരുന്നു. കൂടാതെ ശ്രീ. രാജു മേനോൻ (പ്രസിഡന്റ് - OHM ബിസി), ശ്രീമതി ലിറ്റി ജോർജ് (പ്രസിഡന്റ് - KCABC), ശ്രീ.  ജെയിംസ് തെക്കേക്കര (മുൻ പ്രസിഡന്റ്, KCABC) എന്നിവരും സന്നിഹിതരായിരുന്നു. ആതുര രംഗത്തു മികച്ച സേവനം മുൻനിർത്തി എൻ എസ് എസ് ഓഫ് ബിസി യുടെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ ഡോ. ബിജു മാത്യുവിനും, മുതിർന്ന കാരണവരായ ശ്രീ. മാധവൻ കുട്ടിക്കും പ്രസിഡന്റ്‌ ശ്രീ. തമ്പാനൂർ മോഹൻ പൊന്നാട നൽകി ആദരിച്ചു. ഡോ. കെ. സുകുമാർ വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ജോയിന്റ് സെക്രട്ടറി ശ്രീ. ജ്യോതിഷ് കുമാർ സ്വാഗതപ്രസംഗവും ട്രെഷറർ ശ്രീ. സംഗീത് നായർ നന്ദിയും പറഞ്ഞു.