വെല്ലുവിളി നിറഞ്ഞ വൈല്‍ഡ് ഫയര്‍ സീസണിലേക്ക് ആല്‍ബെര്‍ട്ട കടക്കുന്നു 

By: 600002 On: Apr 19, 2024, 4:46 PM

 


വെല്ലുവിളി നിറഞ്ഞ മറ്റൊരു വൈല്‍ഡ്ഫയര്‍ സീസണിലേക്ക് കടക്കാന്‍ തയാറെടുത്ത് ആല്‍ബെര്‍ട്ട. സമ്മര്‍സീസണില്‍ വരണ്ട കാലാവസ്ഥ നീണ്ടുനില്‍ക്കുന്നതിനാല്‍ കാട്ടുതീ സീസണ്‍ കടുത്തതാകുമെന്ന മുന്നറിയിപ്പ് നല്‍കി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍. കമ്മ്യൂണിറ്റികള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിന്റര്‍ സീസണില്‍ മഞ്ഞുവീഴ്ച കുറഞ്ഞതും താപനില കൂടിയതും കാട്ടുതീ സീസണ്‍ നേരത്തെ ആരംഭിക്കാന്‍ കാരണമാകുമെന്നും വരും ആഴ്ചകളില്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. 

അഗ്നിശമന സേന അംഗങ്ങള്‍ തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വരള്‍ച്ച രൂക്ഷമാകുമെന്നതിനാല്‍ മരങ്ങളും പുല്ലുകളും ഉണങ്ങുകയും തീകത്തിപ്പിടിക്കാന്‍ സാധ്യതയുമുണ്ട്. ചെറിയ തീപിടുത്തങ്ങള്‍ ഇപ്പോള്‍ വ്യാപിക്കുന്നുണ്ട്. വ്യാഴാഴ്ച വരെ പ്രവിശ്യയിലുടനീളം 50 ഓളം കാട്ടുതീ കത്തിപ്പടര്‍ന്നിട്ടുണ്ട്. ഇതില്‍ 46 എണ്ണം നിലവില്‍ നിയന്ത്രണാതീതമായിട്ടുണ്ട്.