അഞ്ച് മാസം മാത്രമായ കുഞ്ഞിന് 4 കോടി ലാഭവിഹിതം; ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ കൊച്ചുമകൻ്റെ ആസ്തി ഇതാണ്

By: 600007 On: Apr 19, 2024, 1:53 PM

 

 

നാല് മാസം പ്രായമുള്ള കുട്ടിയുടെ സമ്പത്ത് ഏകദേശം 210 കോടി രൂപ!  6 മാസം പ്രായമായപ്പോൾ ആദ്യ സമ്പാദ്യമായി 4 കോടി രൂപ ലഭിക്കുക. കേട്ടാൽ ആരും ആശ്ചര്യപ്പെടും. പക്ഷേ, സംഗതി സത്യമാണ്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തി ഇൻഫോസിസിന്റെ 0.04 ശതമാനം ഓഹരികൾ തന്റെ 5 മാസം പ്രായമുള്ള പേരക്കുട്ടി ഏകാഗ്ര രോഹൻ മൂർത്തിക്ക് കൈമാറിയിരുന്നു. ഏകദേശം 210 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. കഴിഞ്ഞ പാദത്തിലെ ലാഭവിഹിതമായി ഓഹരിയൊന്നിന് 28 രൂപ വീതം ഇൻഫോസിസ്  പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏകദേശം 4.2 കോടി രൂപയാണ് ലാഭവിഹിതമായി  ഏകാഗ്രക്ക് ലഭിക്കുക. നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയും അപർണ കൃഷ്ണനുമാണ് ഏകാഗ്ര രോഹൻ മൂർത്തിയുടെ  മാതാപിതാക്കൾ  

നാരായണ മൂർത്തിക്കും സുധാ മൂർത്തിക്കും കൃഷ്ണ സുനക്, അനുഷ്‌ക സുനക് എന്നിങ്ങനെ രണ്ട് പേരക്കുട്ടികളുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെയും നാരായൺ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയുടേയും മക്കളാണ് ഇവർ . ജനുവരി-മാർച്ച് പാദത്തിൽ ഇൻഫോസിസിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 30% വർധിച്ച് 7,969 കോടി രൂപയായി.കഴിഞ്ഞ വർഷം ഇതേ പാദത്തിൽ  കമ്പനിയുടെ അറ്റാദായം 6,128 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇൻഫോസിസിൻ്റെ അറ്റാദായം 11,058 കോടി രൂപയായിരുന്നു.1981ലാണ്  നാരായണ മൂർത്തി   ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് സ്ഥാപനമായ ഇൻഫോസിസ് സ്ഥാപിച്ചത്. അന്നുമുതൽ 2002 വരെ അദ്ദേഹം കമ്പനിയുടെ സിഇഒ ആയിരുന്നു. 2011 ഓഗസ്റ്റിൽ ആണ് മൂർത്തി ചെയർമാൻ എമിരിറ്റസ് പദവിയോടെ കമ്പനിയിൽ നിന്ന് വിരമിച്ചത്