പലസ്തീനിയന്‍ സ്‌കാര്‍ഫ് ധരിക്കുന്നതിനുള്ള നിരോധനം: ഒന്റാരിയോ നിയമസഭയില്‍  പ്രമേയം പരാജയപ്പെട്ടു 

By: 600002 On: Apr 19, 2024, 12:08 PM

 


ഒന്റാരിയോ നിയമസഭയില്‍ പലസ്തീനിയന്‍ പരമ്പരാഗത സ്‌കാര്‍ഫായ കെഫിയെ സ്‌കാര്‍ഫ് ധരിക്കുന്നത് അനുവദിക്കുന്നതിനുള്ള ഏകകണ്ഠമായ പ്രമേയം വ്യാഴാഴ്ച പരാജയപ്പെട്ടു. ഹൗസ് സ്പീക്കര്‍ ടെഡ് അര്‍നോട്ട് സ്‌കാര്‍ഫ് ധരിക്കുന്നത് നിരോധിച്ചതിനെ തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്. എന്‍ഡിപി നേതാവ് മാരിറ്റ് സ്റ്റെല്‍സ് ആണ് പ്രമേയം അവതരിപ്പിച്ചത്. 

ബുധനാഴ്ച രാത്രി ഒരു പ്രസ്താവനയില്‍ തീരുമാനം മാറ്റണമെന്ന് പ്രീമിയര്‍ ഡഗ്‌ഫോര്‍ഡ് ആവശ്യപ്പെട്ടു. കെഫിയയുടെ നിരോധനം സ്പീക്കര്‍ മാത്രമാണ് പ്രഖ്യാപിച്ചതെന്ന് പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. പ്രവിശ്യയിലെ ജനങ്ങളെ അനാവശ്യമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സ്പീക്കറുടെ തീരുമാനത്തെ താന്‍ പിന്തുണയ്ക്കില്ലെന്നും ഫോര്‍ഡ് പറഞ്ഞു. അതേസമയം, ശരിയായ തീരുമാനമാണ് താന്‍ സ്വീകരിച്ചതെന്ന് അര്‍നോര്‍ട്ട് വിശദീകരിച്ചു. രാഷ്ട്രീയ പ്രസ്താവന നടത്താനാണ് കെഫിയ ധരിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്ന് അര്‍നോട്ട് അഭിപ്രായപ്പെട്ടു. 

ഉത്തരവ് പ്രകാരം കെഫിയെ നിയമസഭാ പരിസരത്ത് അംഗങ്ങളും ജീവനക്കാരും പൊതുജനങ്ങളും ധരിക്കുന്നത് നിരോധിക്കും. സ്പീക്കറുടെ തീരുമാനത്തോട് യോജിച്ച എംപിപിമാരില്‍ പിസി പാര്‍ട്ടിയില്‍ നിന്നുള്ള ലിസ മക്ലിയോഡും റോബിന്‍ മാര്‍ട്ടിനും ഉള്‍പ്പെടുന്നു. എന്നാല്‍ തീരുമാനത്തില്‍ താന്‍ നിരാശ പ്രകടിപ്പിക്കുന്നതായും നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യണമെന്നും അറിയിച്ച് സ്‌റ്റെല്‍സ് സ്പീക്കര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.