മിസിസാഗയില്‍ പ്രത്യേക ലിസ്റ്റിംഗ് പ്രതിഷേധത്തിന് വഴിവെക്കുന്നു. പ്രതിമാസം 600 ഡോളറിന് ഫര്‍ണിഷ്ഡ് ആയ ഷെയേര്‍ഡ് റൂം വാടകയ്ക്ക് എന്ന പരസ്യമാണ് ശ്രദ്ധേയമാകുന്നത്. നാല് കിടക്കകളുള്ള മുറിയെന്നാണ് പരസ്യം ചെയ്തിരിക്കുന്നത്. നാല് പേര്‍ മുറി പങ്കുവെച്ച് താമസിക്കണം. എന്നാല്‍ Reddit ല്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപയോക്താക്കള്‍. വാടകക്കാര്‍ക്ക് സ്വകാര്യതയില്ലാത്ത മുറികള്‍ വാടകയ്ക്ക് നല്‍കുന്നത് ഉചിതമല്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
എല്ലാവരും ഈ നിയമവിരുദ്ധ ഭവന യൂണിറ്റുകളെക്കിറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങേണ്ടതുണ്ടെന്ന് ഒരാള്‍ പോസ്റ്റില്‍ കുറിക്കുന്നു. പണം ഈടാക്കുകയാണെങ്കില്‍ അത് സ്വകാര്യതയുള്ള മുറിയായിരിക്കണം. അല്ലാത്തപക്ഷം മുഴുവന്‍ മുറിയായി പരസ്യപ്പെടുത്തേണ്ടതുണ്ടെന്ന് മറ്റൊരാള്‍ പറയുന്നു. മുറി പങ്കിടുന്നത് കൂടാതെ ലോണ്‍ഡ്രി റൂം, ലിവിംഗ് റൂം, അടുക്കള, ബാത്ത്‌റൂം എന്നിവ പങ്കിടണമെന്നും പരസ്യത്തില്‍ പറയുന്നു. ചിലര്‍ മുറിയെ ബോര്‍ഡിംഗ് സ്‌കൂളുമായും പ്രിസണ്‍ സെല്ലുമായും താരതമ്യം ചെയ്യുന്നു.