10,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഗുഹാമുഖം കണ്ടെത്തി

By: 600007 On: Apr 19, 2024, 9:38 AM

 

 

ഇന്ന് മരുഭൂമിയായി കിടക്കുന്ന അറേബ്യൻ പെനിൻസുല ഒരു കാലത്ത് നിത്യഹരിതമായിരുന്നെന്ന് തെളിയിക്കുന്ന മറ്റൊരു തെളിവ് കൂടി കണ്ടെത്തി. ഏതാണ്ട് 10,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യര്‍ ഉപയോഗിച്ചിരുന്നെന്ന് കരുതപ്പെടുന്ന ഒരു ഗുഹയുടെ കണ്ടെത്താലാണ് പുരാതന അറേബ്യന്‍ പരിസ്ഥിതിയെ കുറിച്ച് ഗവേഷകര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കിയത്. വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയില്‍ കണ്ടെത്തിയ ഈ പുരാതന ഗുഹയില്‍, 10,000 വര്‍ഷം മുമ്പ് മനുഷ്യന്‍ അവരുടെ വളര്‍ത്ത് മൃഗങ്ങളുമായി എത്തി തമ്പടിച്ചിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഇവര്‍ മിക്കവാറും ആഫ്രിക്കന്‍ പ്രദേശത്ത് നിന്നും എത്തിയവരാകാമെന്നാണ് ഗവേഷകരുടെ അനുമാനം. 

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ മൃഗശാലാ ശാസ്ത്രജ്ഞനായ (zooarchaeologist) മാത്യു സ്റ്റുവർട്ടും സംഘവുമാണ്  അറേബ്യന്‍ പെനിന്‍സുലയുടെ പുരാതന കാലത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കുന്നത്.  2018-ൽ സ്റ്റുവർട്ടും സംഘവും കണ്ടെത്തിയ 8,000 വർഷം പഴക്കമുള്ള മനുഷ്യന്‍റെ വിരൽ അസ്ഥി ഈ രംഗത്തെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായിരുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് കണ്ടെത്തിയ ഏറ്റവും പഴയ മനുഷ്യ ഫോസിലുകളിൽ ഒന്നാണിത്. ചുട്ടുപൊള്ളുന്ന ചൂടും കാറ്റും എല്ലുകളേയും കരകൗശലവസ്തുക്കളേയും പൊടിയാക്കിമാറ്റുന്നെന്നും ഇത് പഠനത്തെ ഏറെ ദോഷകരമായി ബാധിക്കുന്നെന്നും സ്റ്റുവർട്ട് പറയുന്നു.  ഒരു തടാകതീരത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ 2020-ൽ കണ്ടെത്തിയിരുന്നു.