വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 

By: 600002 On: Apr 18, 2024, 11:55 AM

 


നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നേടി വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്(YVR).  രണ്ട് വര്‍ഷം തുടര്‍ച്ചയായി രണ്ടാം സ്ഥാനത്ത് തുടര്‍ന്നാണ് സ്‌കൈട്രാക്‌സിന്റെ മികച്ച എയര്‍പോര്‍ട്ട് റാങ്കിംഗില്‍ ഒന്നാം സ്ഥാനം വാന്‍കുവര്‍ വിമാനത്താവളം തിരിച്ചുപിടിച്ചത്. കാനഡയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് വാന്‍കുവര്‍ എയര്‍പോര്‍ട്ട്. 

2022,2023 വര്‍ഷങ്ങളില്‍ മികച്ച വിമാനത്താവളത്തിനുള്ള ഒന്നാം സ്ഥാനം വാന്‍കുവര്‍ വിമാനത്താവളത്തില്‍ നിന്നും സിയാറ്റില്‍-ടകോമ ഇന്റര്‍നാഷണല്‍ കരസ്ഥമാക്കി. ഇത്തവണ SEA റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആഗോള റാങ്കിംഗിലും YVR ഉയര്‍ന്നു. ലോകത്തിലെ മികച്ച വിമാനത്താവളങ്ങളില്‍ 17 ആം സ്ഥാനത്താണ് YVR. 2023 ല്‍ 20 ആം സ്ഥാനത്തായിരുന്നു. 2022 ല്‍ 28 ആം സ്ഥാനത്തായിരുന്നു.