കനേഡിയന്‍ പൗരന്മാര്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലെന്ന് ഇക്വിഫാക്‌സ് കാനഡ

By: 600002 On: Apr 18, 2024, 10:49 AM

 


ഭവന ക്ഷാമം, ഉയര്‍ന്ന വാടക നിരക്ക്, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവയ്ക്കിടയില്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ വര്‍ധിച്ചുവരുന്ന ചെലവില്‍ സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നതെന്ന് ഇക്വിഫാക്‌സ് കാനഡ മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 50 ശതമാനം കനേഡിയന്‍ പൗരന്മാരും പേചെക്ക്-ടു-പേചെക്ക് രീതിയില്‍ ജീവിക്കുന്നവരാണെന്ന് ഇക്വിഫാക്‌സ് കാനഡ പ്രസിഡന്റ് സ്യൂ ഹച്ചിന്‍സണ്‍ പറയുന്നു. 

കനേഡിയന്‍ പൗരന്മാരുടെ ഷെല്‍ട്ടര്‍ കോസ്റ്റ് ഏറ്റവും വലിയ ചെലവായി തുടരുന്നുണ്ടെന്ന് ഹച്ചിന്‍സണ്‍ പറയുന്നു. സമ്മര്‍ദ്ദം ബോര്‍ഡിലുടനീളം കാണപ്പെടുന്നുണ്ട്. ഉപഭോക്താക്കളും ബിസിനസ്സുകളും സമ്മര്‍ദ്ദം അനുഭവിക്കുന്നു. 

പല കനേഡിയന്‍ പൗരന്മാര്‍ക്കും ഉയര്‍ന്ന ഷെല്‍ട്ടര്‍ ചെലവ് വര്‍ധിച്ചുവരുന്ന പ്രശ്‌നമായി മാറുകയാണെന്ന് ഹച്ചിന്‍സണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭവന മേഖലയിലെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള നീക്കങ്ങള്‍ സ്വാഗതാര്‍ഹവും അത്യാവശ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ റെന്റല്‍ സ്റ്റോക്ക് വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ഹച്ചിന്‍സണ്‍ ആവശ്യപ്പെട്ടു.