സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; വികസ്വര രാജ്യങ്ങളെ വഞ്ചിച്ച് നെസ്‌ലെ

By: 600007 On: Apr 18, 2024, 10:37 AM

 

 

നെസ്‌ലെയുടെ സെറിലാക്ക്, ശിശുക്കൾക്കുള്ള പാൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ അമിതമായ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വില്പന നടത്തുന്ന നെസ്‌ലെയുടെ മുൻനിര ബേബി-ഫുഡ് ബ്രാൻഡായ സെറിലാക്ക് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നുള്ള സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

യുഎസ്, യൂറോപ്പ്, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ വികസിത വിപണികളിൽ പഞ്ചസാര ചേർക്കാതെയാണ് നെസ്‌ലെ ഈ ഉത്പന്നങ്ങൾ വിൽക്കുന്നത്. അതേസമയം ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന ഈ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്,

ശിശു ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. സെറെലാക്കിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്ഥാപിതമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.