ദീപിക പദുക്കോണുമായി കൈകോർക്കാൻ ഇഷ അംബാനി

By: 600007 On: Apr 18, 2024, 4:56 AM

 

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. മാത്രമല്ല 19,83,000 കോടി രൂപ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമാണ് മുകേഷ് അംബാനി. 2022 ലാണ് മുകേഷ് അംബാനി റിലയൻസിന്റെ ചുമതലകൾ മക്കൾക്കായി നൽകിയത്. ഇതിൽ മകൾ നിഷയ്ക്ക് നൽകിയതാണ് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഏറ്റവും മികച്ച പ്രവർത്തനക്ഷമതയുള്ള ഉപസ്ഥാപനങ്ങളിലൊന്നായ റിലയൻസ് റീട്ടെയിൽ. നിലവിൽ 820000 കോടി രൂപയിലധികം മൂല്യമുള്ള ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ കഴിഞ്ഞ വർഷം നിരവധി പ്രമുഖ ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആലിയ ഭട്ടിന്റെ എഡ് എ മമ്മ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ സംരംഭവുമായി സഹകരിക്കുകയാണ് റിലയൻസ് എന്നാണ് റിപ്പോർട്ട്.