ഇസ്രായേലിനെ തിരിച്ചടിച്ചതിനെ അപലപിച്ച്‌ 48 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

By: 600007 On: Apr 18, 2024, 4:50 AM

 

തെല്‍അവീവ്: തങ്ങളുടെ സൈനിക കമാൻഡർമാർ അടക്കം നിരവധി പ്രമുഖരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ നടത്തിയ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച്‌ ലോകരാഷ്ട്രങ്ങള്‍.

ഇറാൻ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുകയും ജറുസലേമിലെ പുണ്യസ്ഥലങ്ങള്‍ക്ക് സമീപം വ്യോമാതിർത്തിയിലൂടെ മിസൈലുകള്‍ അയക്കുകയും ചെയ്തതായി 48 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയും ഇസ്രായേലും മറ്റ് 46 രാജ്യങ്ങളുമാണ് ഇറാന്റെ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ച്‌ കൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഡമാസ്കസില്‍ ഇറാന്റെ നയതന്ത്രകാര്യാലയം ആക്രമിച്ച്‌ മുതിർന്ന സൈനിക മേധാവികളെ കൊലപ്പെടുത്തിയതിന് പകരമായി ശനിയാഴ്ച രാത്രിയാണ് ഇറാൻ ഇസ്രായേലിനെതിരെ 300ഓളം മിസൈലുകളും ഡ്രോണുകളും അയച്ചത്.