വാന്‍കുവറില്‍ വീട് വാങ്ങിക്കാന്‍ 230,000 ഡോളറില്‍ കൂടുതല്‍ വരുമാനം ആവശ്യം: റിപ്പോര്‍ട്ട് 

By: 600002 On: Apr 17, 2024, 6:02 PM

 

 


മോര്‍ഗേജ് നിരക്കുകള്‍ സ്ഥിരപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയുകയും ചെയ്തിട്ടും വാന്‍കുവറില്‍ വീട് വാങ്ങാന്‍ ആവശ്യമായ മൊത്ത വരുമാനം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഉയര്‍ന്നതായി മോര്‍ഗേജ് ബ്രോക്കറേജ് കമ്പനി ratehub.ca യുടെ റിപ്പോര്‍ട്ട്. വാന്‍കുവറിലെ ഒരു ശരാശരി വീടിന് മാര്‍ച്ചില്‍ 7.62 ശതമാനം മോര്‍ഗേജ് സ്‌ട്രെസ് ടെസ്റ്റ് വിജയിക്കുന്നതിന് പ്രതിവര്‍ഷം 232,620 ഡോളര്‍ സമ്പാദിക്കണം. ഫെബ്രുവരിയിലെ 230,350 ഡോളറില്‍ നിന്ന് 2,270 ഡോളര്‍ വര്‍ധിച്ചു. 

വാന്‍കുവറിലെ ശരാശരി ഭവന വില ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ 13,000 ഡോളറില്‍ അധികം വര്‍ധിച്ചതായി ratehub.ca കണ്ടെത്തി. ഇതോടെ മൊത്തം വില 1,196,800 ഡോളറായി. കാനഡയിലുടനീളമുള്ള 13 നഗരങ്ങളെ വിശകലനം ചെയ്തതില്‍ ഒരു വീട് വാങ്ങാന്‍ ആവശ്യമായ വരുമാനം 13 ല്‍ 12 എണ്ണത്തിലും വര്‍ധിച്ചതായി കണ്ടെത്തി. 

കാല്‍ഗറിയില്‍ ഒരു വീട് വാങ്ങാന്‍ ആവശ്യമായ വരുമാനം മാര്‍ച്ചില്‍ 2,000 ഡോളറിലധികം കുതിച്ചുയര്‍ന്നു. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ വീടുകളുടെ വില 12,500 ഡോളറായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.