ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കി 2024 ഫെഡറല്‍ ബജറ്റ് 

By: 600002 On: Apr 17, 2024, 5:28 PM

 

 

രാജ്യത്തിന്റെ ഭവന വിതരണവും സാമൂഹിക പിന്തുണയും വര്‍ധിപ്പിക്കുന്നതിന് കോടിക്കണക്കിന് ചെലവുകള്‍ നികത്താന്‍ സഹായിക്കുന്നതിന് കാനഡയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പുതിയ നികുതി ചുമത്താന്‍ ലക്ഷ്യമിടുന്നതാണ് 2024 ഫെഡറല്‍ ബജറ്റ്. പുതിയ വരുമാനം കൊണ്ടുവരാന്‍ പദ്ധതിയിടുന്ന പ്രധാനമാര്‍ഗം കാനഡയിലെ അതിസമ്പന്നരോട് കൂടുതല്‍ പണം നല്‍കാന്‍ ആവശ്യപ്പെടുക എന്നതാണെന്ന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. കൂടുതല്‍ കടം ഭാവി തലമുറയ്ക്ക് കൈമാറുന്നത് നിരുത്തരവാദപരമാണെന്ന് ഫ്രീലാന്‍ഡ് വ്യക്തമാക്കി. 'Fairness for Every Generation' എന്ന തലക്കെട്ടില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഫെഡറല്‍ പബ്ലിക് ഡെറ്റ് ചാര്‍ജുകള്‍ 2028-29 ല്‍ 64.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് സൂചിപ്പിക്കുന്നു. 

ഫെഡറല്‍ ബജറ്റില്‍ 52.9 ബില്യണ്‍ ഡോളര്‍ പുതിയ ചെലവ് പ്ലാനുകള്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ചിലത് ലോണ്‍ അടിസ്ഥാനമാക്കിയുള്ളതും പ്രൊവിന്‍ഷ്യല്‍ ബൈ ഇന്നിനെ ആശ്രയിക്കുന്നതുമാണ്. കൂടാതെ, പുകയില, വേപ്പിംഗ് ടാക്‌സ് എന്നിവയുള്‍പ്പെടെ 20 ബില്യണ്‍ ഡോളര്‍ പുതിയ വരുമാനവും കണക്കാക്കുന്നു.