കാനഡയില്‍ പണപ്പെരുപ്പം മാര്‍ച്ച് മാസത്തില്‍ 2.9 ശതമാനം ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Apr 17, 2024, 2:14 PM

 


ഗ്യാസോലിന്‍ വില ഉയര്‍ന്നതോടെ കാനഡയില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയേക്കാള്‍ മാര്‍ച്ചില്‍ ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. മാര്‍ച്ചിലെ ഉപഭോക്തൃ വില സൂചിക ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2.9 ശതമാനം ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ 2.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് മാസാമാസം ഉയരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗ്യാസോലിന്‍ വില 4.5 ശതമാനം വര്‍ധിച്ചു. ഗ്യാസോലിന്‍ വില ഒഴികെ മാര്‍ച്ചിലെ മൊത്തത്തിലുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിലെ 2.9 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി കുറഞ്ഞു.