ഒരു വര്‍ഷം മുമ്പ് ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. 2023 ഏപ്രില്‍ 17 നാണ് കവര്‍ച്ച നടന്നത്. എയര്‍ കാനഡ വിമാനത്തില്‍ നിന്ന് ഇറക്കിയ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ ഹോള്‍ഡിംഗ് കാര്‍ഗോ ഫെസിലിറ്റിയില്‍ നിന്ന് മോഷ്ടിക്കപ്പെടുകയായിരുന്നു. എയര്‍ കാനഡയ്‌ക്കെതിരെ സംഭവത്തില്‍ ബ്രിങ്ക്‌സ് കേസ് ഫയല്‍ ചെയ്തിരുന്നു.
വിമാനം ലാന്‍ഡ് ചെയ്ത് ഏകദേശം 40 മിനിറ്റിനുള്ളില്‍ പേപ്പര്‍വര്‍ക്ക് ഹാജരാക്കിയ ശേഷം അജ്ഞാതനായ ഒരാള്‍ എയര്‍ കാനഡയുടെ കാര്‍ഗോ വെയര്‍ഹൗസിലേക്ക് പോയതായി ബ്രിങ്ക്‌സ് ക്ലെയിം പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്ന് മോഷ്ടാവ് എന്ന് പറയപ്പെടുന്നയാള്‍ക്ക് ജീവനക്കാര്‍ക്ക് യുഎസ് കറന്‍സിയില്‍ 2 മില്യണ്‍ ഡോളറും 400 കിലോഗ്രാം സ്വര്‍ണക്കട്ടികളും കൈമാറിയതായി ക്ലെയിമില്‍ പ്രസ്താവിക്കുന്നു.
പ്രോജക്ട് 24ഗ എന്ന് വിളിക്കപ്പെടുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ വിശദാംശങ്ങളും അറസ്റ്റുകളും ബുധനാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പോലീസ് അറിയിച്ചു.