1.8 കോടി രൂപ, കോടീശ്വരൻ ഭാര്യയ്ക്ക് മാസം ഷോപ്പിംഗിനായി നൽകുന്ന തുക കേട്ട് ഞെട്ടി നെറ്റിസൺസ്

By: 600007 On: Apr 16, 2024, 12:35 PM

 

യുഎഇയിലെ ഒരു കോടീശ്വരനെ വിവാഹം കഴിച്ച ബ്രിട്ടീഷ് യുവതിക്ക് പ്രതിമാസ ഷോപ്പിങ് അലവൻസ് 180,000 പൗണ്ട് (1.86 കോടി രൂപ). ഒരു ടിക്ടോക് വീഡിയോയിലൂടെ യുവതി തന്നെയാണ് തന്റെ ആഡംബര ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. മലൈക രാജ എന്ന യുവതിയാണ് ഈ ലോകത്തിലെ ഏറ്റവും ധനികയായ വീട്ടമ്മ താനാണെന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്.


ഈദ് മാസമായതിനാൽ ഈ മാസം തന്റെ ചെലവ് കൂടുതലാണന്നും അതിനാൽ കൂടുതൽ പണം ഭർത്താവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തുന്ന വീഡിയോ ആണ് മലൈക രാജ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് വൈറലായിരിക്കുന്നത്. അവളുടെ ദാമ്പത്യം തകരുകയോ അല്ലെങ്കിൽ അവളുടെ പ്രതിമാസ അലവൻസ് എന്തെങ്കിലും കാരണത്താൽ മുടങ്ങുകയോ ചെയ്താൽ എന്തു ചെയ്യുമെന്നാണ് വീഡിയോയുടെ താഴെ കൂടുതലായും ഉയർന്നിരിക്കുന്ന ചോദ്യം. ഇതുപോലൊരു ആഡംബര ജീവിതം ആ​ഗ്രഹിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.

ഓരോ മാസവും ലഭിക്കുന്ന ഭീമമായ തുകയിൽ അധികവും ഇവർ ചെലവഴിക്കുന്നത് പ്രത്യേക ഡിസൈനർ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമായാണ്. കൂടാതെ ബ്രാൻഡഡ് ബാ​ഗുകളോടും തനിക്ക് വലിയ ഭ്രമമുണ്ടെന്നാണ് മലൈക പറയുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് ആക്സസറീസും ആണ് താൻ ഓരോ ദിവസവും ഉപയോ​ഗിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. ഒരു തവണ ഉപയോ​ഗിച്ചവ വീണ്ടും ഉപയോ​ഗിക്കേണ്ട അവസ്ഥ തനിക്ക് വന്നിട്ടില്ലന്നും മലൈക കൂട്ടിച്ചേർക്കുന്നു. 

തന്റെ ജീവിതത്തിൽ തനിക്ക് ദുഖങ്ങളില്ലെന്നും പൂർണ സംതൃപ്തയാണെന്നുമാണ് യുവതി പറയുന്നത്. മലൈക രാജ എന്ന യൂസർ നെയിമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം മൂന്ന് ദശലക്ഷത്തിലധികം ആൾക്കാർ കണ്ടു