വായ്പകളുടെ പേരിൽ അധിക നിരക്ക് ഈടാക്കാൻ കഴിയില്ല; ബാങ്കുകളോട് ആർബിഐ

By: 600007 On: Apr 16, 2024, 12:27 PM

 

ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഒക്ടോബർ 1 മുതൽ റീട്ടെയിൽ, മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ എടുക്കുന്നവർക്ക് പലിശയും മറ്റ് ചിലവുകളും ഉൾപ്പെടെ ലോൺ കരാറിനെ (KFS) കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നൽകണം. നിലവിലുള്ള ഉപഭോക്താക്കൾക്ക് നൽകുന്ന പുതിയ വായ്പകളും ഇതിൽ ഉൾപ്പെടുന്നു. ഈ നിർദ്ദേശം ആർബിഐയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും  നൽകുന്ന റീട്ടെയിൽ, എംഎസ്എംഇ ടേം ലോണുകൾക്ക് ബാധകമായിരിക്കും.

ആർബിഐയുടെ പരിധിയിൽ വരുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും നൽകുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം. ഇതോടെ, വായ്പയെടുക്കുന്നവർക്ക് വായ്പയെ കുറിച്ചുള്ള കൃത്യമായ എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം  തീരുമാനങ്ങൾ എടുക്കാൻ കഴിയും. ലോൺ കരാറിന്റെ പ്രധാന വസ്തുതകളുടെ ലളിതമായ ഭാഷാ വിവരണമാണ് കെഎഫ്എസ്. ഇത്   കടം വാങ്ങുന്നവർക്ക് വായ്പാ ദാതാക്കൾ നൽകുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ എത്രയും വേഗം നടപ്പിലാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഒക്ടോബർ 1-ന് ശേഷം അനുവദിച്ച എല്ലാ റീട്ടെയിൽ, എംഎസ്എംഇ ടേം ലോണുകളുടെയും കാര്യത്തിൽ, നിർദ്ദേശങ്ങൾ പാലിക്കണം