മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ സ്ഥിര താമസക്കാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ചില കാല്‍ഗറി സിറ്റി കൗണ്‍സിലര്‍മാര്‍. വാര്‍ഡ് എട്ട് കൗണ്‍സിലര്‍ കോട്ട്‌നി വാല്‍ക്കോട്ട് ഈ വിഷയത്തില്‍ മുന്നോട്ടുവെച്ച പ്രമേയ നോട്ടീസില്‍ മാറ്റത്തിനായി ആവശ്യപ്പെടുന്നു. നോട്ടീസിനെ കൗണ്‍സിലിലെ മറ്റ് നാല് അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു. നിരവധി സ്ഥിരതാമസക്കാര്‍ വര്‍ഷങ്ങളായി നഗരത്തില്‍ താമസിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഇവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയാറില്ലെന്ന് വാല്‍ക്കോട്ട് വാദിക്കുന്നു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ഥിരതാമസക്കാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം അനുവദിക്കുന്നത് സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും അവര്‍ക്ക് ശബ്ദമുയര്‍ത്താനും അവസരം നല്‍കുമെന്ന് വാല്‍ക്കോട്ട് പറയുന്നു.
അതേസമയം, കനേഡിയന്‍ പൗരന്മാര്‍ക്ക് മാത്രമേ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയൂ എന്ന് എക്‌സില്‍ ആല്‍ബെര്‍ട്ട മുനിസിപ്പല്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ റിക്ക് മക്‌ഐവര്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രമേയ നോട്ടീസ് അംഗീകരിച്ചാല്‍ ആല്‍ബെര്‍ട്ട മുനിസിപ്പാലിറ്റികളില്‍ ഒരു പ്രമേയം മുന്നോട്ട് വയ്ക്കാന്‍ സിറ്റിയോട് ആവശ്യപ്പെടും.