കനനാസ്‌കിസ് കണ്‍സര്‍വേഷന്‍ പാസ് ഉള്ളവര്‍ക്ക് ഇനി കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം 

By: 600002 On: Apr 13, 2024, 10:46 AM

 


കനനാസ്‌കിസ് കണ്‍സര്‍വേഷന്‍ പാസ് ഉള്ളവര്‍ക്ക് ഇനി കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പാസില്‍ ഇപ്പോള്‍ മൂന്ന് വാഹനങ്ങള്‍ വരെ കവര്‍ ചെയ്യാമെന്ന് ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് അറിയിച്ചു. നേരത്തെ പാസില്‍ ഒരു കുടംബത്തിന് രണ്ട് വാഹനങ്ങളും ഒരു ട്രെയിലറും മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ മാറ്റത്തോടെ പാസ് ഉടമകള്‍ക്ക് മൂന്ന് വാഹനങ്ങളും ഒരു ട്രെയിലറോ അല്ലെങ്കില്‍ രണ്ട് വാഹനങ്ങളും രണ്ട് ട്രെയ്‌ലറുകളോ രജിസ്റ്റര്‍ ചെയ്യാം. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് തങ്ങള്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 

പാസിന് പ്രതിദിനം 15 ഡോളര്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 90 ഡോളര്‍ ആണ് ചെലവ്. കനനാസ്‌കിസ് കണ്‍ട്രിയിലും ബോവാലിയിലുമുള്ള സംരക്ഷണം, പബ്ലിക് സേഫ്റ്റി, സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ് പാസ് ഉപയോഗിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://twitter.com/Albertaparks/status/1778439121066922243    സന്ദര്‍ശിക്കുക.