എഐ ട്രാക്കിൽ ഗൂഗിളും! വരുന്നത് വമ്പൻ പണിയോ

By: 600007 On: Apr 13, 2024, 3:38 AM

ഗൂ​ഗിൾ സെർച്ചിനും ഇനി പണമടയ്ക്കേണ്ടി വന്നേക്കും. വിശ്വാസം വരുന്നില്ല അല്ലേ, പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനം  വൈകാതെ  ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് സൂചന. നിലവിലുള്ള സെർച്ച് എൻജിനു പുറമെയാകും ഇത്. റോയിട്ടേഴ്സ് പറയുന്നത് അനുസരിച്ച് പ്രീമിയം ഫീച്ചറുകളാകും ​ഗൂ​ഗിൾ സബ്സ്ക്രൈബർമാര്‌‍ക്ക് നല്കുന്നത്. എ ഐയുടെ സഹായത്തോടെയുള്ള സെർച്ചായിരിക്കും പണമടയ്ക്കുന്ന സബ്സ്ക്രൈബർമാർക്ക് ലഭിക്കുക എന്നും റോയിട്ടേഴ്സ് പറയുന്നു. ജനറേറ്റീവ് എ ഐയിൽ അധിഷ്ഠിതമായ പ്രീമിയം ഗൂഗിൾ സെർച്ച് താമസിയാതെ അവതരിപ്പിക്കുമെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഫിനാൻഷ്യൽ ടൈംസ് ആണ്.