കാനഡയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 30 വര്‍ഷത്തെ മോര്‍ഗേജുകള്‍ അനുവദിക്കും

By: 600002 On: Apr 12, 2024, 1:49 PM

 


കാനഡയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 30 വര്‍ഷത്തെ മോര്‍ഗേജ് അനുവദിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതുതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങുന്നവര്‍ക്ക് 30 വര്‍ഷത്തെ മോര്‍ഗേജ് അമോര്‍ട്ടൈസേഷന്‍ കാലയളവ് അനുവദിക്കുന്ന നയങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ഫെഡറല്‍ ഫിനാന്‍സ് മിനിസ്റ്റര്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാരിന്റെ 2024 ബജറ്റിന്റെ ഭാഗമായാണ് അമോര്‍ട്ടൈസേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ഇത് നിലവില്‍ വരും.