സ്പ്രിംഗ് ഓപ്പറേറ്റിംഗ് ബജറ്റ് അഡ്ജസ്റ്റ്‌മെന്റ്: എഡ്മന്റണില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന പ്രതീക്ഷിക്കാം 

By: 600002 On: Apr 12, 2024, 12:39 PM

 

 

സ്പ്രിംഗ് ഓപ്പറേറ്റിംഗ് ബജറ്റ് അഡ്ജസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തിറക്കി എഡ്മന്റണ്‍ സിറ്റി. ഈ വര്‍ഷം എഡ്മന്റണിലുള്ളവര്‍ക്ക് 8.7 ശതമാനം നികുതി വര്‍ധന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഫാള്‍ സീസണില്‍ കൗണ്‍സില്‍ 2024 ലെ ബജറ്റ് ചര്‍ച്ച ചെയ്തത് മുതല്‍ ഉയര്‍ന്ന WBC പ്രീമിയങ്ങള്‍ നേരിട്ടു. ദീര്‍ഘകാല ലേബര്‍ കോസ്റ്റുകളെക്കുറിച്ച് തങ്ങള്‍ക്ക് മികച്ച ധാരണയുണ്ടെന്ന് സിറ്റി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഫിനാന്‍ഷ്യല്‍ ആന്‍ഡ് കോര്‍പ്പറേറ്റ് സര്‍വീസസ് ഡെപ്യൂട്ടി മാനേജറുമായ സ്റ്റേസി പാഡ്ബറി പറഞ്ഞു. 

2023 നവംബറില്‍ നികുതി വര്‍ധനയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഈ വര്‍ഷം 2.1 ശതമാനം അധിക വര്‍ധനവുണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നത്.