കാനഡയിലെ മറ്റ് സ്‌റ്റോറുകളെ അപേക്ഷിച്ച് ടൈലനോള്‍ വില ഡോളറാമയില്‍ ഏറ്റവും കുറവ് 

By: 600002 On: Apr 12, 2024, 12:11 PM

 


വേദനസംഹാരിയായ ടൈലനോളിന്റെ വിലയില്‍ ഡോളറാമയിലും മറ്റ് സ്‌റ്റോറുകളിലും വലിയ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോളറാമയില്‍ ടൈലനോളിന്റെ വില കുറവാണെന്ന് ഉപയോക്താക്കള്‍ പറയുന്നു.  24 ഗുളികകള്‍ അടങ്ങിയ ടൈലനോളിന്റെ വില ഡോളറാമ സ്‌റ്റോറില്‍ 4.75 ഡോളറാണെന്നും അതേസമയം ലോബ്‌ലോവിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റോറില്‍ 8.49 ഡോളറുമാണെന്നും ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എവിടെ സ്ഥിതി ചെയ്യുന്ന സ്‌റ്റോറാണെന്നതില്‍ വ്യക്തതയില്ല. 

അതേസമയം, ഷോപ്പോഴ്‌സ് ഡ്രഗ് മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ സാധാരണ വിലയായ 7.99 ഡോളറില്‍ നിന്ന് കുറഞ്ഞ് 6.79 ഡോളറിന് ടൈലനോള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് കണ്ടെത്തി.

പല കനേഡിയന്‍ പൗരന്മാരും വാള്‍മാര്‍ട്ടിനെ കൂടുതല്‍ അഫോര്‍ഡബിളായ സ്‌റ്റോറായി കണക്കാക്കുന്നു. എന്നാല്‍ വാള്‍മാര്‍ട്ട് കാനഡയിലും ടൈലനോളിന്റെ വില കേട്ട് ഉപഭോക്താക്കള്‍ ഞെട്ടി. ഇവിടെ അതേ പാക്കിന് 5.97 ഡോളറാണ് വില. അതായത് ഡോളറാമയെക്കാള്‍ 1.22 ഡോളര്‍ അധികം. മെമ്പര്‍ഷിപ്പ് ഒണ്‍ലി ബിഗ് ബോക്‌സ് ഭീമനായ കോസ്റ്റ്‌കോ 390 എക്‌സ്ട്രാ സ്‌ട്രെഗ്ത് ടൈലനോള്‍ ടാബുകള്‍ അടങ്ങുന്ന ജാര്‍ വെറും 29.99 ഡോറളിനാണ് വില്‍ക്കുന്നത്.