കാല്‍ഗറിയില്‍ ഭവന വില 15.1 ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട്

By: 600002 On: Apr 12, 2024, 10:54 AM

 


ഈ വര്‍ഷം കാല്‍ഗറിയില്‍ വീട് വാങ്ങിക്കുന്നത് വളരെ ചെലവേറിയതായി മാറിയിട്ടുണ്ട്. 2023 നും 2024 നും ഇടയില്‍ കാല്‍ഗറിയിലെ വീടുകളുടെ വിലയില്‍ ഏറ്റവും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് calgaryhomes.ca യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആല്‍ബെര്‍ട്ട റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്റെയും കനേഡിയന്‍ റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്റെയും കണക്കുകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

കാല്‍ഗറിയില്‍ 2023 ഫെബ്രുവരിയില്‍ വീടിന്റെ ശരാശരി വില 506,655 ഡോളറായിരുന്നു. ഇത് 2024 ഫെബ്രുവരിയില്‍ 583,160 ഡോളറായി ഉയര്‍ന്നു. 15.1 ശതമാനം വര്‍ധനവാണ് ഭവന വിലയില്‍ രേഖപ്പെടുത്തിയത്. ആല്‍ബെര്‍ട്ടയില്‍ വീടുകള്‍ക്ക് ഏറ്റവും വിലയുള്ള രണ്ടാമത്തെ കമ്മ്യൂണിറ്റി മെഡിസിന്‍ ഹാറ്റ് ആണ്. 2023 ഫെബ്രുവരിയില്‍ വീടിന്റെ ശരാശരി വില 298,802 ഡോളര്‍ ആയിരുന്നു. ഈ വര്‍ഷമത് 14 ശതമാനത്തിലധികം വര്‍ധിച്ച് 341,232 ഡോളര്‍ എന്ന നിരക്കിലെത്തി. എഡ്മന്റണ്‍ ആണ് പ്രവിശ്യയിലെ മൂന്നാമത്തെ മുന്‍നിര മാര്‍ക്കറ്റ്.