കാനഡ നേരിടുന്ന ഭവന പ്രതിസന്ധി ഇല്ലാതാക്കാന്‍ 2030 ഓടെ 1.3 മിലണ്യലധികം വീടുകള്‍ നിര്‍മിക്കേണ്ടതുണ്ടെന്ന് പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍(പിബിഒ). യീവ്‌സ് ജിറോക്‌സിന്റെ റിപ്പോര്‍ട്ടില്‍ മതിയായ ഭവനങ്ങള്‍ ലഭ്യമാക്കാന്‍ അധിക കുടുംബങ്ങളുടെ എണ്ണവും കണക്കിലെടുക്കുന്നു. ഈ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി കാനഡയില്‍ നിലവിലുള്ളതിനേക്കാള്‍ 181,000 വീടുകള്‍ ഒരു വര്‍ഷം കൂടി നിര്‍മിക്കേണ്ടി വരുമെന്ന് പിബിഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഭവന വിതരണത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സമീപകാല ഫെഡറല്‍ ശ്രമങ്ങളോ താല്‍ക്കാലിക താമസക്കാര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോ റിപ്പോര്‍ട്ടില്‍ കണക്കിലെടുത്തിട്ടില്ല.