ആല്‍ബെര്‍ട്ടയില്‍ പുതിയ ഫ്‌ളിക്‌സ്ബസ് സര്‍വീസ് ആരംഭിക്കുന്നു 

By: 600002 On: Apr 4, 2024, 12:26 PM

 


വടക്കേ അമേരിക്കയിലെ ഇന്റര്‍സിറ്റി ബസ് സര്‍വീസായ ഫ്‌ളിക്‌സ്ബസിന്റെ(FlixBus) പുതിയ ഇക്കണോമിക്കല്‍ ഇന്റര്‍സിറ്റി കോച്ച് ബസ് ആല്‍ബെര്‍ട്ടയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നു. ഏപ്രില്‍ 5 വെള്ളിയാഴ്ച മുതല്‍ പ്രവിശ്യയിലെ ഒന്നിലധികം നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ബസ് റൂട്ടുകള്‍ തുടങ്ങുമെന്ന് ഫ്‌ളിക്‌സ്ബസ് അറിയിച്ചു. ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക് എന്നിവടങ്ങളില്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് ആല്‍ബെര്‍ട്ടയിലേക്കുള്ള പ്രവേശനം. 

എഡ്മന്റണ്‍, കാല്‍ഗറി, ലെത്ത്ബ്രിഡ്ജ്, റെഡ്ഡീര്‍, ഫോര്‍ട്ട് മക്ലിയോഡ്, ഒകോടോക്‌സ്-ആല്‍ഡര്‍ഷൈഡ്, ക്ലെയര്‍ഷോം തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചും ഫ്‌ളിക്‌സ്ബസിന്റെ ബസുകളില്‍ യാത്ര ചെയ്യാം. എഡ്മന്റണിനും കാല്‍ഗറിക്കുമിടയില്‍ നാല് പ്രതിദിന റൂട്ടുകളും ലെത്ത്ബ്രിഡ്ജിനും കാല്‍ഗറിക്കും ഇടയില്‍ രണ്ട് ദൈനംദിന ഷെഡ്യൂളുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

സൗജന്യ വൈഫൈ, പവര്‍ഔട്ട്‌ലെറ്റുകള്‍, ഓണ്‍ബോര്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ബസുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.