മോണ്‍ട്രിയലില്‍ ഒന്റാരിയോ കുടുംബത്തിന്റെ എസ്‌യുവി കാര്‍ മോഷണം പോയതായി പരാതി 

By: 600002 On: Apr 4, 2024, 11:27 AM

 

 

മോണ്‍ട്രിയലിലെ ഹോട്ടല്‍ പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് എസ്‌യുവി കാര്‍ മോഷണം പോയതായി ഒന്റാരിയോ കുടുംബത്തിന്റെ പരാതി. മാര്‍ച്ച് എട്ടിന് അവധിക്കാല ആഘോഷത്തിനായി മോണ്‍ട്രിയലില്‍ എത്തിയ തൃഷ ലോംഗറ്റിനും ഭര്‍ത്താവിനും കുട്ടികള്‍ക്കുമാണ് മോശം അനുഭവമുണ്ടായത്. കുറേ വര്‍ഷം പഴക്കമുള്ള ടൊയോട്ട ഹൈലാന്‍ഡറാണ് മോഷണം പോയത്. ഒന്റാരിയോയില്‍ നിന്നും മോണ്‍ട്രിയലിലെ ട്രൂഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെ കാറോടിച്ചാണ് ഇവര്‍ എത്തിയത്. 

കുടുംബം താമസിച്ചിരുന്ന ഷെറാട്ടണ്‍ മോണ്‍ട്രിയല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ടു ടിക്കറ്റ് സിസ്റ്റമുള്ള സുരക്ഷിതമായ പ്രൈവറ്റ് പാര്‍ക്കിംഗ് ഏരിയയായിരുന്നു അത്. അവിടെ നിന്നുമാണ് മോഷണം പോയത്. കാറിന്റെ അവസാന ലൊക്കേഷണ്‍ കാണിച്ചത് ഡോര്‍വലിനടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ ഭാഗത്താണെന്ന് ലോംഗെറ്റിന്‍ പറയുന്നു. 

മോണ്‍ട്രിയലില്‍ ഇത്തരത്തില്‍ നിരവധി കാര്‍ മോഷണങ്ങളാണ് നടന്നതെന്ന് പോലീസ് പറയുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ സുരക്ഷിതമാണെന്ന് ഉടമസ്ഥര്‍ ഉറപ്പിക്കണമെന്നും കാറുകളില്‍ ആന്റി-തെഫ്റ്റ് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.