കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ 

By: 600002 On: Apr 4, 2024, 9:36 AM

 


കാനഡയിലെ ഭവന ക്ഷാമത്തിനുള്ള പരിഹാരത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. ഹാലിഫാക്‌സില്‍ നടത്തിയ പ്രഖ്യാപനത്തിനിടെ കാനഡയുടെ ഭവന ക്ഷാമം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വീണ്ടും കുറയ്‌ക്കേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പറഞ്ഞു. രാജ്യത്തേക്ക് വരുന്ന താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ നിലപാട് അറിയിച്ചത്. 

താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുതിപ്പ് ഉണ്ടായതായി മില്ലര്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ അഭിപ്രായം വ്യക്തമാണ്. ഗൗരവതരമായ കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്ന് മില്ലര്‍ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ഗവണ്‍മെന്റ് നോവ സ്‌കോട്ടിയയിലെ അന്താരാഷ്ട്ര പഠന അനുമതികളില്‍ 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.