കാനഡയിലെ പെര്‍മനന്റ് റെസിഡന്‍സ്(പിആര്‍) ഫീസ് വര്‍ധിപ്പിക്കുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) പ്രഖ്യാപിച്ചു. ഏപ്രില്‍ 30 ന് ഫീസ് വര്‍ധന നിലവില്‍ വരും. കാനഡ ഇമിഗ്രന്റ് ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ്(IRRR) പ്രകാരമാണ് ഫീസ് വര്‍ധന പ്രഖ്യാപിക്കുന്നതെന്ന് ഐആര്‍സിസി വ്യക്തമാക്കി.
ഈ ഫീസ് സാധാരണയായി എല്ലാ സ്ഥിര താമസ അപേക്ഷകരും(ആശ്രിതരായ കുട്ടികള്‍ക്കും സംരക്ഷിത വ്യക്തികള്‍ക്കും ഒഴികെ)അടയ്ക്കണം. 'ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് കംപാഷണേറ്റ് കണ്‍സിഡറേഷന്‍', പബ്ലിക് പോളിസി കാറ്റഗറിയിലെ പ്രധാന അപേക്ഷകര്‍ക്ക് ചില സാഹചര്യങ്ങളില്‍ RPR ഫീസില്‍ നിന്ന് മാത്രമേ ഇളവ് ലഭിക്കൂ. കൂടാതെ പെര്‍മിറ്റ് ഹോള്‍ഡര്‍ ക്ലാസ് സ്ഥിര താമസ അപേക്ഷകര്‍ക്ക് പിആര്‍ അപേക്ഷകളുടെ ഭാഗമായി ഒപ്പമുള്ള കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അര്‍ഹതയില്ലെന്ന് ഐആര്‍സിസി വ്യക്തമാക്കുന്നു.
2024 ഏപ്രിലിനും 2026 മാര്‍ച്ചിനും ഇടയിലുള്ള കാലയളവിലേക്ക് ബാധകമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഫീസ് വര്‍ധനവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://gazette.gc.ca/rp-pr/p1/2024/2024-03-30/html/notice-avis-eng.html#na1 എന്ന ലിങ്ക് സന്ദര്‍ശിക്കുക.