കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് കൊളംബിയയ്ക്ക് ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനിലൂടെ കൂടുതല്‍ ആളുകളെ നഷ്ടമായെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഏകദേശം 70,000 ആളുകളാണ് പ്രവിശ്യയില്‍ നിന്നും കൊഴിഞ്ഞുപോയത്. 2023 ല്‍ ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനില്‍ 8,624 ആളുകളുടെ നെറ്റ് ലോസാണ് രേഖപ്പെടുത്തിയത്. 2012 മുതല്‍ ഇത് സംഭവിച്ചിട്ടില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു.
ഏകദേശം 68,000 ആളുകള്‍ ബീസിയില്‍ നിന്നും കാനഡയിലെ മറ്റ് പ്രവിശ്യകളിലേക്കും പ്രദേശങ്ങളിലേക്കും കുടിയേറ്റം നടത്തി. അതേസമയം, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്നും ഏകദേശം 60,000 ആളുകള്‍ ബീസിയിലേക്കും എത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബീസിയില്‍ നിന്നും ആല്‍ബെര്‍ട്ടയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1972 ന് ശേഷം ആല്‍ബെര്‍ട്ടയുടെ ജനസംഖ്യാ വളര്‍ച്ച ദേശീയതലത്തില്‍ ഏറ്റവും കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആല്‍ബെര്‍ട്ടയിലെ ജനസംഖ്യാ വളര്‍ച്ചയുടെ പ്രധാന കാരണം ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനാണ്.