നൈറ്റ് ക്ലബിൽ നിന്ന് തീ പടർന്നു, ഇസ്താംബുളിൽ ദാരുണമായി മരിച്ചത് 29 പേർ

By: 600007 On: Apr 3, 2024, 2:45 AM

ഇസ്താംബുൾ: ഇസ്താംബൂളിലെ 16 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 29 പേർ കൊല്ലപ്പെട്ടതായി ഇസ്താംബുൾ ഗവർണർ പറഞ്ഞു. ബെസിക്താസ് ജില്ലയിലെ ഗെയ്‌റെറ്റെപ്പിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഫ്ലോറിന്റെ താഴെയുള്ള ഒന്നും രണ്ടും നിലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായതെന്ന് ​ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.