ആല്‍ബെര്‍ട്ടയിലെ ഡബിള്‍ ടാക്‌സ് വര്‍ധന: കനേഡിയന്‍ ടാക്‌സ്‌പെയേഴ്‌സ് ഫെഡറേഷന്‍ അപലപിച്ചു 

By: 600002 On: Apr 2, 2024, 5:50 PM

 


ഏപ്രില്‍ 1 തിങ്കളാഴ്ച മുതല്‍ ആല്‍ബെര്‍ട്ടയില്‍ പ്രാബല്യത്തില്‍ വന്ന ഡബിള്‍ ടാക്‌സ് വര്‍ധനയെ അപലപിച്ച് കനേഡിയന്‍ ടാക്‌സ്‌പെയേഴ്‌സ് ഫെഡറേഷന്‍. പ്രവിശ്യയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണിതെന്ന് ഫെഡറേഷന്‍ പറഞ്ഞു. ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സും പ്രൊവിന്‍ഷ്യല്‍ ഗ്യാസ് ടാക്‌സും ഏപ്രില്‍ 1 മുതല്‍ വര്‍ധിച്ചിരിക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ കാര്‍ബണ്‍ പ്രൈസ് ടണ്ണിന് 80 ഡോളറായി ഉയരും. 2030 ഓടെ ഇത് ടണ്ണിന് 170 ഡോളറിലെത്തും. പ്രതിവര്‍ഷം 15 ഡോളര്‍ വര്‍ധിച്ചുകൊണ്ടിരിക്കും. ഗ്യാസ് വില ലിറ്ററിന് ഏകദേശം മൂന്ന് സെന്റ് വര്‍ധിക്കും. 

ആല്‍ബെര്‍ട്ടയിലെ ജനങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുന്നതിന് ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് 'ലെയറിംഗ് ഇഫക്ട്'   ഉണ്ടാക്കുമെന്ന് കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ ആല്‍ബെര്‍ട്ട ഡയറക്ടര്‍ ക്രിസ് സിംസ് പറഞ്ഞു. ഹോം ഹീറ്റിംഗിനായി ഈ കാര്‍ബണ്‍ ടാക്‌സ് അടിസ്ഥാനമാക്കി ആല്‍ബെര്‍ട്ടയിലെ പ്രകൃതിവാതകത്തിന്റെ ശരാശരി ഉപയോഗം മൂലം ജനങ്ങള്‍ക്ക് ഈ വര്‍ഷം ഹോം ഹീറ്റിംഗിനായി 400 ഡോളറിലധികം ചെലവാകുമെന്ന് സിംസ് പറഞ്ഞു.