പി പി ചെറിയാൻ, ഡാളസ്.
ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം "മധുരമോ മാധുര്യമോ"സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന ചേരുന്ന യോഗത്തിൽ തൈറോയ്ഡ് ഡിസീസ്എന്ന വിഷയത്തെ അധികരിച്ച് ഡോ: അജി ആര്യൻകാട്ടും, ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) പ്രഭാഷണം നടത്തും.
സീനിയർ ഫോറത്തിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് അറിയിച്ചു.