നാല് അറ്റ്‌ലാന്റിക് കനേഡിയന്‍ പ്രവിശ്യകളിലും മിനിമം വേതനം ഉയര്‍ന്നു. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ 60 സെന്റ് വര്‍ധിച്ച് മിനിമം വേതന നിരക്ക് മണിക്കൂറിന് 15.50 ഡോളറിലെത്തി. മേഖലയിലെ ഏറ്റവും ഉയര്‍ന്ന മിനിമം വേതനമുള്ള പ്രവിശ്യയാണിത്. ന്യൂബ്രണ്‍സ്‌വിക്കില്‍ മിനിമം വേതനം മണിക്കൂറില്‍ 55 സെന്റ് വര്‍ധിച്ച് 15.30 ഡോളറായി.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ മണിക്കൂറില്‍ മിനിമം വേതന നിരക്ക് 40 സെന്റ് ഉയര്‍ന്നു. ഇതോടെ നിരക്ക് 15.40 ഡോളറായി. ഒക്ടോബര്‍ 1 ന് വീണ്ടും ഐലന്‍ഡിലെ നിരക്ക് ഉയര്‍ന്ന് 16 ഡോളറാകും. ഏറ്റവും കുറഞ്ഞ വര്‍ധനവ് രേഖപ്പെടുത്തിയത് നോവ സ്‌കോഷ്യയിലാണ്. പ്രവിശ്യയില്‍ 20 സെന്റ് വര്‍ധിച്ച് നിരക്ക് 15.20 ഡോളറായി ഉയര്‍ത്തി.